2020, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

പൂ‍ർത്തിയാകാത്ത യാത്ര

    ഗുഹാവതിയിൽ നിന്നും നഗ‍ർലഹോണിലേക്കുള്ള ഡോണിപോളോ എക്സ്പ്രസ്സ് (Donyi-Polo എന്നാൽ സൂര്യനും ചന്ദ്രനും. അരുണാചൽ-ടിബറ്റൻ-ബ‍ർമ്മ പ്രദേശങ്ങളിലെ തദ്ദേശീയരുടെ പ്രകൃത്യാരാധനയിൽ അധിഷ്ഠിതമായ വിശ്വാസസംഹിതയെ സൂചിപ്പിക്കുന്നു.) രാത്രി 9 മണിക്കു തന്നെ പുറപ്പെട്ടു. സാധാരണ സഞ്ചരിച്ചിട്ടുള്ള തീവണ്ടികളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ എ.സി കോച്ചുകളുള്ള വൃത്തിയും വെടിപ്പുമുള്ള പുതിയ കമ്പാർട്ട്മെന്റുകൾ. 2015 ൽ ആരംഭിച്ചതാണത്രേ ഈ വണ്ടി. അന്തസ്സിൽ വേഷം ധരിച്ച് ഗൗരവം തോന്നിക്കുന്ന ഭാവമുള്ള യാത്രക്കാർ. പൂമ്പാറ്റകളെത്തേടിയുള്ള വടക്കു കിഴക്കൻ യാത്രയുടെ രണ്ടാം പാദത്തിൽ ചിത്രശലഭവിദഗ്ദ്ധനായ ബാലകൃഷ്ണൻ വളപ്പിൽ കൂടി എത്തിയതോടെ ചന്ദ്രേട്ടനും പപ്പൻമാഷും അടങ്ങിയ സംഘത്തിന്റെ ആവേശം ഉയരത്തിലായി. ഇനിയുള്ള നാലഞ്ച് ദിനങ്ങൾകൊണ്ട് അരുണാചൽ പ്രദേശിന്റെ അതിവിപുലവും വ്യത്യസ്തവുമായ ശലഭ വൈവിധ്യം അനുഭവിച്ചറിയാനുള്ള യാത്രയുടെ തുടക്കത്തിലായിരുന്നു ഞങ്ങളുടെ സംഘം.

    രാവിലെ നാലുമണിയാകുമ്പോഴേക്കും തീവണ്ടി അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിന്റെ പ്രാന്തപ്രദേശത്തുള്ള നഗ‍ർലഹോണിലെത്തി. അരുണാചലിലെ അവസാനസ്റ്റേഷനായ അവിടെ ആകെ മൂന്നു തീവണ്ടികൾ മാത്രമാണ് വന്നുപോകുന്നത്. പുതുമോടിയിൽ അണിഞ്ഞൊരുങ്ങിനിൽക്കുന്ന സ്റ്റേഷന്റെ പുറത്തിറങ്ങുന്നിടത്ത് ആയുധസന്നാഹങ്ങളോട് കൂടിയ സുരക്ഷാഉദ്യോഗസ്ഥർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരിൽ നിന്നും ഇന്നർലൈൻ പെർമിറ്റ് വാങ്ങി പരിശോധിക്കുന്നുണ്ടായിരുന്നു. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഭാരതത്തിന്റെ മുഖ്യധാരയുമായി കൂടുതൽ ചേർന്നുനിൽക്കുന്ന സംസ്ഥാനം അരുണാചലാണെന്ന് എവിടെയോ വായിച്ചത് ശരിയാണെന്ന് അൽപസമയം കൊണ്ടു മനസ്സിലായി. സംസാരഭാഷയും ബോർഡുകളിലെ ഭാഷയും ഹിന്ദിയായതാവണം പ്രധാന കാരണം, ചൈനയുമായി നേരിട്ട് അതിർത്തി പങ്കിടുന്നതുകൊണ്ട് രാജ്യഭരണകൂടം ചെലുത്തുന്ന കൂടുതൽ ശ്രദ്ധയും അതിനുള്ള കാരണമാണ്. ഗോത്രവർക്കാരുടെ പതിറ്റാണ്ടുകളായുള്ള സമ്പൂ‍ർണ്ണ മതപരിവർത്തനശ്രമങ്ങളുടെ ഫലമായി അയൽസംസ്ഥാനങ്ങളായ നാഗാലാന്റും മണിപ്പൂരും മേഘാലയയും 90 ശതമാനം ക്രിസ്തുമതത്തിലേ മാറിക്കഴിഞ്ഞപ്പോൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പ്രകൃത്യാരാധന രീതികളും പിൻതുടരുന്ന വൈവിധ്യമാർന്ന ഗോത്രവിഭാഗക്കാരാണ് ഇന്നും ഇവിടുത്തെ 70 ശതമാനത്തോളം പേർ എന്നതും മറ്റൊരു പ്രധാന കാരണമായിരിക്കണം. ഒരു സംസ്ഥാന തലസ്ഥാനത്തെ റയിൽവെ സ്റ്റേഷന്റെ തിരക്കോ ആൾക്കൂട്ടമോ ഇല്ലാത്ത വൃത്തിയും വെടിപ്പുമുള്ള റയിൽവേസ്റ്റേഷൻ. സ്റ്റേഷനിൽ ആകെ ഉണ്ടായിരുന്ന ചായ സ്റ്റാളിൽ നിന്നും എല്ലാവരും ഒരോ കപ്പ് ചായ കുടിച്ചു. യാത്രയുടെ രണ്ടാം പകുതിയിലെ നായകസ്ഥാനം ഏറ്റെടുത്ത ബാലകൃഷ്ണൻ വളപ്പിൽ സർ പാർക്കിങ് ഏരിയക്ക് പുറത്തു നിർത്തിയ ചില വണ്ടികളിലെ ഡ്രൈവർമാരെ സമീപിച്ച് ലക്ഷ്യസ്ഥാനമായ സിറോയിലേക്കുള്ള വാഹനലഭ്യത അന്വേഷിക്കാനിറങ്ങി. അവിടെനിന്നും നൂറ്റിനാൽപ്പതോളം കിലോമീറ്റുകൾക്കപ്പുറത്താണ് സിറോ. സംഘാംങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും, ഇന്ത്യയാകെ പൊതുവെയും സന്ദർശിച്ച അദ്ദേഹം നിശാശലഭങ്ങളുടെ നിരീക്ഷണത്തിന് വിപുലമായ സന്നാഹങ്ങളുമായാണ് പുറപ്പെട്ടിട്ടുള്ളത്. ഏതോ ഉന്നത ഉദ്യോഗസ്ഥനെ യാത്രയയക്കാൻ സ്റ്റേഷനിലെത്തിയ ഒരു പോലീസുകാരനോട് സിറോയിലേക്കുള്ള യാത്രാസാധ്യതകളെക്കുറിച്ച് അന്വേഷിക്കാൻ ഇടയായത് നന്നായി. ഞങ്ങളുടെ ഭാഗ്യത്തിന്, സിറോ നിവാസിയായ അദ്ദേഹം വാടക പരമാവധി കുറച്ച് ഒരു സുമോ വിളിച്ച് ഏർപ്പെടുത്തിത്തന്നു. പുനരാംരംഭിച്ച സാമാന്യം ശക്തിയുള്ള തണുത്ത ചാറ്റൽമഴയിൽ കെട്ടുകളും ഭാണ്ഡങ്ങളുമേറ്റി എല്ലാവരും വണ്ടിയിൽക്കയറി.

    നിർത്താതെ പെയ്ത മഴയിൽ തോടുകളായിത്തീർന്നിരിക്കുന്നു, റോഡുകളെല്ലാം തന്നെ. ഏതാനും കിലോമീറ്ററുകൾക്കപ്പുറമുള്ള ചെക് പോസ്റ്റിൽ രേഖകളും കാണിച്ച് യാത്ര തുടർന്നു. കുത്തനെയുള്ള കയറ്റം കയറാൻ തുടങ്ങുമ്പോഴേക്കും കാലാവസ്ഥ പിന്നെയും ദുഷ്കരമായി. പെയ്തു തോരാത്ത മഴയും മൂടൽമഞ്ഞും ഇടുങ്ങിയ റോഡും ചെങ്കുത്തായ വളവുകളും ആ വിദൂര ദേശത്ത് വല്ലാത്ത പേടി തോന്നിച്ചു. പലയിടങ്ങളിലും കുന്നുകളൂർന്നിറങ്ങി, റോഡിൽ കൂറ്റൻ പാറക്കൂട്ടങ്ങളും മണ്ണും ചെളിയും അടിഞ്ഞുകൂടിയിരിക്കുന്നു. വാഹനങ്ങൾ അതിനിടയിലൂടെ സാവധാനം ശ്രദ്ധിച്ച് ഊഴമിട്ടു കടന്നു പോകുന്നു. വീതികുറഞ്ഞ ചിലയിടങ്ങളിലാവട്ടെ റോഡിന്റെ നല്ലൊരു ഭാഗം ഇടിഞ്ഞുതാണു താഴേക്കു പതിച്ചിരിക്കുന്നു. കിലോമീറ്ററുകളോളം ജനവാസത്തിന്റെ ലക്ഷണങ്ങളേ ഇല്ല. ഒന്നു രണ്ടിടങ്ങളിൽ ചുവപ്പും കറുപ്പും നിറമുള്ള പ്രളയജലം കുതിച്ചൊഴുകുന്ന നദികളും ദൂരെയായി ദൃശ്യമായി. തികച്ചും അന്യമായ ഭൂപ്രകൃ‍തിയും പേടിപ്പെടുത്തുന്ന കാലാവസ്ഥയും ഞങ്ങളുടെ മനോനിലയെ ആകെ അസ്വസ്ഥരാക്കിയെങ്കിലും 'ഇതൊക്കെ ഇവിടെ സർവ്വസാധാരണം' എന്ന മട്ടിലുള്ള ഞങ്ങളുടെ ഡ്രൈവറുടെ മുഖഭാവം ഏറെ ആശ്വാസപ്രദമായി അനുഭവപ്പെട്ടു. അന്റോണിയോ ബോലിങ്ബ്രോക്ക്- കെന്റ് എന്ന ബ്രിട്ടീഷ് എഴുത്തുകാരിയുടെ അരുണാചൽ യാത്രയെക്കുറിച്ചുള്ള 'പ്രഭാതപ്രകാശിത പർവ്വതങ്ങളുടെ നാട് ' (‘Land of the Dawn-lit Mountains’) എന്ന രസകരമായ പുസ്തകം യാത്രയ്ക്ക് മുന്നേ വാങ്ങിയിരുന്നുവെങ്കിലും പിന്നീടാണ് വായിക്കാനായത്. ഒരു മോട്ടോർസെക്കിളിൽ ഭൂരിഭാഗം സമയവും തനിച്ച് യാത്രചെയ്ത് ഗോത്രഗ്രാമങ്ങളിലും ബുദ്ധവിഹാരങ്ങളിലും സൈനികക്യാമ്പുകളിലും അന്തിയുറങ്ങി, തദ്ദേശീയരുമായി സൗഹൃദം പുലർത്തി ആഴ്ചകളെടുത്ത് ചെറുപ്പക്കാരിയായ സ്ത്രീ നടത്തിയ ആ യാത്ര ഒരേ സമയം അപകടകരവും ആവേശകരവും ആയിത്തീർന്നതെങ്ങിനെ എന്ന് ഈ ദൃശ്യങ്ങൾ ഓർത്തപ്പോൾ ഉൾക്കൊള്ളാനായി. മൂന്നു മണിക്കൂറോളം സഞ്ചരിച്ചതിനുശേഷം പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുമിച്ച് വഴിയിലുള്ള ഒരു ചെറിയ ടൗണിൽ നിന്നും കഴിച്ചു. അരുണാചലിലെ ആദ്യ ഭക്ഷണം, അഞ്ചാറു പ്ളേറ്റുകളിൽ ഇലക്കറികളും മറ്റും ചേർന്ന് തനതു രീതിയിലുള്ളതായിരുന്നു.

    ഭക്ഷണത്തിനു ശേഷമുള്ള യാത്ര അൽപം കൂടി കയറ്റം കുറഞ്ഞ വഴികളിലൂടെ. വഴിമധ്യേ സ്ഥിതിചെയ്യുന്ന ചില വനവാസി ഗ്രാമങ്ങളിൽ ആളനക്കം. 26 ഓളം വ്യത്യസ്ത ഗോത്രവിഭാഗക്കാരും നൂറിൽ പരം ഉപഗോത്രവിഭാഗങ്ങളും അടങ്ങിയതാണ് അരുണാചലിലെ തദ്ദേശീയജനത. കാടുകളും നാടുകളും കടന്ന് ചാറൽ മഴയുടെ അകമ്പടിയോടെ രണ്ടുമണിയോടു കൂടി ഞങ്ങളുടെ വാഹനം സീറോ ടൗണിലെത്തി. ധാരാളം കേന്ദ്ര- സംസ്ഥാന സ‍ർക്കാർ ഓഫീസുകളും ബേങ്കുകളും വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും ഉള്ള സാമാന്യം വലിയ ഒരു പട്ടണമാണ് സിറോ. അപ്പർ സുബാൻസിരി ജില്ലയുടെ ആസ്ഥാനം. മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനും സിറോയിലെ ഇക്കോ-ടൂറിസം പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്ന ആളുമായ പുണ്യോചദ്ദ അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

    അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് തന്നെയുള്ള ഹോം സ്റ്റേയിലാണ് അന്നു തങ്ങേണ്ടത്. ആധുനികമായ എല്ലാ സജ്ജീകരണങ്ങളുമുള്ള ആ കെട്ടിടം പ്രകൃതിയോട് ഇണങ്ങിനിൽക്കുന്നതായിരുന്നു. ആ പ്രദേശത്തെ എല്ലാ താമസസ്ഥലങ്ങളുടെ നിർമാണത്തിലും ഈ രീതിയാണ് അനുവർത്തിച്ചിരിക്കുന്നതെന്ന് പിന്നീട് മനസ്സിലായി. ആധുനിക സൗകര്യങ്ങളെല്ലാമുള്ള ശാന്തമായ താമസസ്ഥലം. കുളി കഴിഞ്ഞ് ചൂടുകട്ടൻ ചായയും ബിസ്ക്കറ്റും കഴിച്ച് പുറത്തിറങ്ങുമ്പോഴേക്കും മഴയ്ക്ക് ശമനമുണ്ടായി.

    രാജ്യത്തിന്റെ തെക്കേ അറ്റത്തുനിന്നും ഏറ്റവും വടക്ക്-കിഴക്ക് അറ്റത്തേക്കെത്തുമ്പോൾ കാഴ്ചകളും ഏറെ അപരിചിതം, ഒപ്പം തേടിയെത്തിയ ശലഭങ്ങളിലും വൈവിധ്യവും വ്യത്യസ്തതയും. ചാറിക്കൊണ്ടിരുന്ന മഴയിലും, പ്രഥമദിനത്തിൽ ഞങ്ങളെക്കാണാൻ ചില വി.ഐ.പി ശലഭങ്ങൾ മിന്നൽ സന്ദ‍ർശനങ്ങൾക്ക് തയ്യാറായി സ്ഥലത്തെത്തി. ജീവിതത്തിലാദ്യമായി കൺമുന്നിലെത്തിയ പലതും അമ്പരപ്പും വിസ്മയവും ജനിപ്പിച്ചു. താമസസ്ഥലത്തിന് മുന്നിലുള്ള ചെറുപൂന്തോട്ടത്തിൽ തന്നെ ധാരാളം ചിത്രശലഭങ്ങൾ. വീട്ടിനു ചുറ്റുമുള്ള മുളകൊണ്ടുനി‍ർമ്മിച്ച മതിൽ കടന്ന് ഒരു ചെറുമലഞ്ചെരിവിനപ്പുറമായി കിടക്കുന്ന വിശാലമായ വയൽപരപ്പിനു സമീപത്തേക്ക് നടന്നു. അവിടെയും ധാരാളം ശലഭങ്ങൾ. ഒന്നിലേറെ തവണ ഇതേസ്ഥലം സന്ദർശിച്ചിട്ടുള്ള ശലഭവിദഗ്ദ്ധരായ വളപ്പിൽ സാറിനും ചന്ദ്രേട്ടനും അവരൊക്കെ പരിചയക്കാരായിരുന്നു. കോമൺ ഫ്ലാഷ് (Common Flash – Rapala nissa), ഹിമാലയൻ പഞ്ചനേത്രി (Himalayan Five-ring - Ypthima sakra), നേവാ‍ർ ത്രീറിംഗ്(Newar Three-ring Ypthima newara),പൊന്തചുറ്റൻ(Sailor), ബ്ലുപാൻസി (Blue Pansy - Junonia orithya ), കാബേജ് വൈറ്റ് (Asian Cabbage White- Pieris canidia), നാട്ടുവേലിനീലി (Common Hedge Blue - Acytolepis puspa ), ചില തുള്ളൻ ശലഭങ്ങൾ തുടങ്ങിയവയോടൊപ്പം ചില സഫയർ ശലഭങ്ങളും (Sapphires) ഇന്ത്യൻ ഫ്രിട്ടിലറി (Tropical Fritillary -Argynnis hyperbius), ലാർജ് സിൽവർ‍ സ്ട്രൈപ് (Large Silverstripe -Argynnis childreni), സ്പാൻഗിൾ (Spangle -Papilio_protenor), സർജന്റ് മേജർ (Sergeant-major - Abrota ganga ) എന്നീ വി.ഐ.പികളും ദർശനം നൽകി. ചിലർ ക്യാമറയ്ക്ക് മുന്നിൽ അണിഞ്ഞൊരുങ്ങി നിൽക്കാൻ തയ്യാറായപ്പോൾ മറ്റുള്ളവ‍ർ ദിങ്മാത്രദർശനസൗഭാഗ്യമേകി അപ്രത്യക്ഷരായി. മൂന്നു ദിവസങ്ങൾക്കു ശേഷം, മടക്കയാത്രക്കു മുന്നേ ലഭിച്ച അൽപസമയം വീണ്ടുമവിടെ ചുറ്റിത്തിരിഞ്ഞ ഞങ്ങൾക്ക് സമൃദ്ധമായ പച്ചപ്പുകൾക്കിടയ്ക്കായി കോമൺ വിൻഡ്മില്ലും (Common Windmill - Byasa polyeuctes ) ഓറഞ്ച്ഓക്ക് ലീഫും (Orange Oakleaf- Kallima inachus) ബ്ളുപീകോക്കും (Blue Peacock -Papilio arcturus) ടെയിൽഡ് റെഡ്ഫോറസ്റ്ററും (Tailed Red Forester - Lethe sinorix ) കോർണീലിയനും (Cornelian - Deudorix epijarbas) ദൃശ്യവിരുന്നൊരുക്കി.

    ഏറെ സമയം അവിടെ ചിലവഴിച്ചശേഷം, ശുഭകരമായ തുടക്കം ലഭിച്ചതിന്റെ ആഹ്ളാദാതിരേകവുമായി തിരിച്ചുനടന്നു. തന്റെ ദീർഘമായ ശലഭയാത്രകളെക്കുറിച്ചുള്ള വളപ്പിൽ സാറിന്റെ ആദ്യന്തം ആകർഷകവും ഉദ്വേഗഭരിതവുമായ വിവരണങ്ങളിൽ ലയിച്ചിരുന്നപ്പോൾ തണുപ്പും ഒപ്പം ഇരുട്ടും കൂടിക്കൂടി വന്നത് അറിഞ്ഞതേയില്ല. രാത്രി ഭക്ഷണം തയ്യാറായെന്ന അറിയിപ്പുമായി ആതിഥേയനെത്തി. മുഴുവനായി മരങ്ങളും മുളകളും മാത്രം കൊണ്ടു നിർമ്മിച്ച പരമ്പരാഗതശാലിയിലുള്ള സുന്ദരമായ ഭവനം. ഒരു ചെറിയ കുന്നിൻ ചെരിവിലുള്ള ആ വീടിന്റെ അടിത്തറ തുടങ്ങുന്നത് കോൺക്രീറ്റ് തൂണുകളിൽ നിന്നും. ആ തൂണുകൾക്കു മുകലിലായി ഏറ്റവും അടിവശത്തായി വിറകും വീട്ടു സാമാനങ്ങളും സൂക്ഷിക്കാനായി ഭൂമിക്കടിയിൽ ഒരു നില. അതിനു മുകളിലായി മരത്തടികളിൽ തീർ‍ത്ത വീടിന്റെ ചുമരുകൾ, പോളിഷ് ചെയ്ത ഭംഗിയുള്ള മുളകൾ കൊണ്ടു നി‍ർമിച്ചവയായിരുന്നു. അരുണാചൽകാരനായ ഒരു ഫേസ്ബുക്ക് സുഹൃത്ത് ഈയ്യിടെ 'മുളയോടൊപ്പം ജീവിക്കുക, മുളയോടൊപ്പം മരിക്കുക' എന്ന തങ്ങളുടെ ലളിതസിദ്ധാന്തം പോസ്റ്റ് ചെയ്തപ്പോൾ അത് വനവാസികളുടെ ലാളിത്യത്തിന്റെയും പ്രകൃത്യുൻമുഖതയുടെയും ദർശനമായിത്തോന്നി. വീടിന് ഉൾവശം വളരെ വിശാലം. മുറികളിലെ ചുമരുകൾ തനത് കരകൗശലവസ്തുക്കളാൽ ലളിതവും ആക‍ർഷകവുമായി ക്രമീകരിച്ചിരിക്കുന്നു. സ്വീകരണമുറിയിലെ മുളകൾകൊണ്ടുള്ള ഇരിപ്പിടങ്ങളുടെ നടുവിലായി വിറകുകൾ കത്തിച്ച് തീക്കായാനുള്ള അടുപ്പ്. ആ മുറിയോട് ചേ‍ർന്നുതന്നെ തുറന്ന് സ്ഥിതിചെയ്യുന്ന അടുക്കള. തനത് രുചിയുള്ള ആഹാരം, കൊടുംതണുപ്പിൽ കുങ്കുമനിറത്തിൽ കത്തിയുയരുന്ന തീജ്വാലകൾക്കരികിൽ ഇരുന്ന് ആ രാത്രി കഴിച്ചത് തികച്ചും അവിസ്മരണീയമായ അനുഭവമായിത്തീർന്നു. അതോടൊപ്പം മറക്കാനാവാത്തതായിരുന്നു ആതിഥേയന്റെ തുറന്ന സ്നേഹോഷ്മളമായ പെരുമാറ്റവും ഇടപെടലുകളും.

Ancema ctesia 1 Argynnis hyperbius1 Celaenorrhinus ratna
Bi-spot Royal
Tropical Fritillary
Ratna Flat
Dodona eugenes Euploea midamus Hypolycaena kina3
Tailed Punch
Blue-spotted Crow
Blue Tit
Hestinalis nama Parantica melaneus Papilio protenor
Circe
Chocolate Tiger
Spangle
Rapala nissa Notocrypta feisthamelii Deudorix epijarbas
Common Flash
Spotted Demon
Cornelian

    അടുത്ത ദീവസം രാവിലെ തലേവാലി വൈൽഡ് ലൈഫ് സാങ്ച്വറിയിലെ കാടിന്നുള്ളിലെ പങ്കേ എന്ന  വനംവകുപ്പിന്റെ ആസ്ഥാനത്തേക്കുള്ള യാത്ര ആരംഭിച്ചു. കാട്ടുവഴി ആരംഭിക്കുന്നിടത്തു നിന്നും രണ്ട് വനംവകുപ്പ് ജീവനക്കാർ ഞങ്ങളുടെ വഴികാട്ടികളായി മുന്നിൽ നടന്നു. സാധാരണ വാഹനങ്ങൾക്ക് യാത്ര സാധ്യമല്ലാത്ത ആ പങ്കേയിലേക്കുള്ള പതിനാറ് കിലോമീറ്റ‍ർ ദൂരം കാട്ടിലൂടെ നടന്നു പോകണം. കൈയ്യിലുള്ള ഭാണ്ഡകെട്ടുകളും മറ്റും ഞങ്ങളുടെ ആതിഥേയനായ പുണ്യോയുടെ ജിപ്സിയിൽ കയറ്റി. റോഡിനോട് സാദൃശ്യം മാത്രമുള്ള, കല്ലുകളും ചെളിച്ചാലുകളും നിറഞ്ഞ ആ പാതയിലൂടെ തുള്ളിയും ചാടിയും പോകാനാവുന്നത് ആ വണ്ടിക്ക് മാത്രം; അതും വിദഗ്ദ്ധനും പാത സുപരിചിതനും ആയ സാരഥിയാണെങ്കിൽ മാത്രം. നല്ല തെളിഞ്ഞ ആകാശത്തിനു കീഴിലുള്ള ആ നടത്തം തുടക്കത്തിൽ ഏറെ ആവേശം നിറഞ്ഞതായി. അപരിചിതമായ ഭൂപ്രദേശങ്ങളിലൂടെ അപൂ‍ർവ്വവും ഇന്നേവരെ കണ്ടിട്ടില്ലാത്തതുമായ ശലഭങ്ങളെ അന്വേഷിച്ചുള്ള ആ ദൂരം നടന്നുകയറാൻ തന്നെയായിരുന്നു എല്ലാവരുടെയും ആഗ്രഹം.

    ഒരു മലഞ്ചെരിവിലൂടെയുള്ള യാത്രയുടെ ആരംഭത്തിൽ തന്നെ അപരിചിതരായ ശലഭങ്ങളെത്തി ഞങ്ങളെ ആനയിച്ചു. വൈറ്റ് കോമഡോ‍ർ (White Commodore - Parasarpa dudu), ഗ്രീൻ കോമ‍ോഡോർ (Green Commodore - Sumalia_daraxa) എന്നിവ ക്ഷമയോടെ ക്യാമറയ്ക്കുമുന്നിൽ ഇരുന്നുതന്നു. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ഭൂട്ടാൻ ഗ്ളോറിയെയും (Bhutan Glory - Bhutanitis lidderdalii ) കൈസർ- ഇ-ഹിന്ദ് ശലഭത്തെയും (Kaiser-i-Hind - Teinopalpus imperialis ), കുറിച്ചും അതിനെ കണ്ടുകിട്ടാനുള്ള സാധ്യതകളെക്കുറിച്ചും യാത്ര ആസൂത്രണം ചെയ്യുന്ന സമയത്ത് തന്നെ ചന്ദ്രേട്ടൻ ആവോളം കൊതിപ്പിച്ചിട്ടുണ്ടായിരുന്നു. ഓരോ ഇലയനക്കവും ചിറകിളക്കവും ശ്രദ്ധിച്ചായിരുന്നു സംഘം മുന്നോട്ട് നീങ്ങിയത്. ഏതുകാലത്തും ഏതിടത്തും ചിത്രശലഭനിരീക്ഷകർക്കു മുന്നിൽ തന്റെ സാന്നിദ്ധ്യം അറിയിക്കുന്ന പൂമ്പാറ്റ ഏതെന്ന് ചോദിച്ചാൽ, അതിന്നുള്ള ഉത്തരം ചോക്കലേറ്റ് പാൻസിയാണെന്നുള്ളത് ഒരിക്കൽ കൂടി ഉറപ്പിച്ചു. വേലിനീലികളുടെ (Himalayan Pale Hedge Blue - Udara dilectus) വലിയ കൂട്ടങ്ങൾ ഇടവിട്ടിടവിട്ട് പാതയിലെ ചളിയിലും ചാണകത്തിലും ചുറ്റിക്കളിക്കുന്നു. പാതയുടെ ഒരു വശം ചെങ്കുത്തായ താഴ്‍വര, മറുഭാഗം സസ്യനി‍ബിഢമായ മലഞ്ചെരിവും. വളവുകളും കയറ്റങ്ങളും ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടപ്പോൾ ബാഗിലുണ്ടായിരുന്ന ഉണങ്ങിയ മുന്തിരിയുടെയും ഈത്തപ്പഴത്തിന്റെയും പാക്കറ്റുകൾ അതിവേഗം കാലിയായി. ആ ദീർഘയാത്രയിൽ കണ്ട, പണ്ടെങ്ങോ സ്ഥാപിച്ച എഴുത്തുകൾ വ്യക്തമല്ലാത്ത നാഴികക്കല്ലുകൾക്കൊന്നും ആശ്വാസം നൽകാനായില്ല. കിലോമീറ്ററുകളുടെ ദൈർഘ്യം കൂടിയതുപോലെ. ഇടയ്ക്കിടെ ഉണ്ടാവുന്ന ചാറൽമഴയും വഴിക്ക് കുറുകെയുള്ള നീർച്ചാലുകളും അട്ടകളുടെ പ്രകടനങ്ങളെ മോശമല്ലാത്ത രീതിയിൽ പ്രോൽസാഹിപ്പിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരും സ്വന്തമായ നിരീക്ഷണത്തിലായിരുന്നതിനാൽ സംഘാംങ്ങൾ മുന്നിലും പിന്നിലും ആയി ആ യാത്ര തുട‍‍ർന്നു. ഉയരത്തിൽ പറന്നു ഒരു ശിഖരത്തിൽ ചിറക് വിരിച്ചിരുന്ന സാമാന്യം വലിയ ഒരു ശലഭത്തിന്റെ പിന്നാലെ കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളും വകഞ്ഞുമാറ്റി കാടുകയറിയ ചന്ദ്രേട്ടൻ , ഗ്രീൻ ‍ഡ്യൂക്കെന്ന (Green Duke - Euthalia sahadeva) ആകർഷകമായ ശലഭത്തെ തിരിച്ചറിഞ്ഞു. ജീവിതയാത്രയിലെന്നതുപോലെ കാനനയാത്രയിലുും, അവസാനത്തെ കയറ്റമെന്നും അവസാനത്തെ വളവെന്നും പ്രതീക്ഷിച്ച പലതും അങ്ങിനെയാവില്ലെന്നറിഞ്ഞു. വഴിയിൽ വിവിധ ഇടങ്ങളിലായി കണ്ട ഓറഞ്ച് സ്റ്റാഫ് സർജന്റും (Orange Staff Sergeant - Athyma cama ), ബ്ളുടിറ്റും (Blue Tit - Hypolycaena kina), ചോക്കളേറ്റ് ടൈഗറും (Chocolate Tiger - Parantica melaneus) സ്പോട്ട്ഡ് ഡമണും (Spotted Demon -Notocrypta feisthamelii) ടൈറ്റ്ലേർസ് മൾട്ടിസ്പോട്ടഡ് ഫ്ളാറ്റും (Ratna Flat - Celaenorrhinus ratna tytleri ) ജസ്റ്ററും (Symbrenthia sp.) യെല്ലോ സ്പോട്ടഡ് സ്വിഫ്റ്റും (Yellow-spot Swift - Polytremis eltola) കുഞ്ഞൻ വരയൻ നീലി ശലഭങ്ങളും (Lineblues) നടത്തത്തിന് മാറി മാറി ആവേശം നൽകി. ചില സന്ദർഭങ്ങളിൽ കൂട്ടം പിരിഞ്ഞ് പലതായി നടന്നവ‍ർ ആവേശത്താൽ ഓടിയെത്തി അവയ്ക്ക് ചുറ്റും ക്യാമറകളുമായി വട്ടമിട്ടു, അടുത്ത ഇനത്തിനേ തേടി വീണ്ടും പലവഴിക്കായി. ഇടയ്ക്ക് സിംഗിൾടൺ (Singleton - Una usta ) എന്ന അപൂ‍ർവ്വ ശലഭം മുന്നിലെത്തിയെങ്കിലും എന്റെ മാത്രം ക്യാമറയ്ക്ക് മുന്നിൽ ഇരിക്കാൻ തയ്യാറാകാതെ എങ്ങോ പോയ്മറഞ്ഞു.

    ഇരുമലകൾക്കിടയിലൂടെ കടന്ന് കയറി മറ്റൊരു താഴ്‍വാരത്തിലേക്ക് എത്താനുള്ള വഴിയിൽ ചന്ദ്രേട്ടനും പപ്പൻമാഷും കാട്ടിലെ നടപ്പാതയിലേക്ക് തിരിഞ്ഞു. ഭൂട്ടാൻ ഗ്ളോറികൾ തേൻ നുകരാൻ വരാറുള്ള പൂക്കളുള്ള പാതയോരത്തിലൂടെ നടക്കാനായി ഞാൻ വളപ്പിൽ സാറിനെ അനുഗമിച്ചു. ചെടികളും പൂക്കളും ധാരാളമുണ്ടായിരുന്നുവെങ്കിലും ഭൂട്ടാൻഗ്ളോറി ആ വഴിക്ക് വന്നതേ ഇല്ല. ഉയരത്തിലെ ചെറിയ ചിറകിളക്കത്തെ പിൻതുടർന്നുപോയ ചന്ദ്രേട്ടന്റെ മുന്നിൽ കാത്തിരുന്ന ഭൂട്ടാൻ ഗ്ലോറിയെന്ന വിശിഷ്ടാതിഥി ദർശനം നൽകി. അതും തന്റെ ലാർവാഭക്ഷണസസ്യത്തിൽ മുട്ടയിടുന്ന അപൂർവ്വമായ കാഴ്ച. അൽപം ദൂരെ നിന്നുള്ള ആ ദൃശ്യം ചന്ദ്രേട്ടൻ ക്യാമറയിലാക്കി. അക്കാഴ്ച ക്യാമറയിൽ കണ്ടപ്പോൾ ചെറിയ നഷ്ടബോധം ഉണ്ടായെങ്കിലും ഇനിയുള്ള മൂന്നു ദിവസങ്ങൾ ഭൂട്ടാൻഗ്ളോറിയുടെ തട്ടകത്തിലാണല്ലോ ഞങ്ങൾ ഉണ്ടാവുക എന്നുള്ളത് പ്രതീക്ഷയാക്കിമാറ്റി നിരാശയെ വഴിമാറ്റി. ശലഭവഴികളിലൂടെയുള്ള സഞ്ചാരം തപസ്സാക്കിയവ‍ർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ശലഭദേവതയുടെ ദർശനപുണ്യം തേടി ഇനിയുമേറെദൂരം താണ്ടണമെന്നു മനസ്സു സമാധാനിച്ചു.

    രാവിലെ ആരംഭിച്ച വനയാത്രയുടെ പര്യവസാനം ഏകദേശം മൂന്നരമണിയോടെയായിരുന്നു. ഹിമാലയത്തിന്റെ കിഴക്കൻ ചെരിവിലെവിടെയോ ഏറെ താണു കിടക്കുന്ന തലെവാലി വൈൽഡ് ലൈഫ് സാങ്ച്വറിയുടെ കവാടത്തിലെത്തി. സാമാന്യം ശക്തിയിൽ വെള്ളമൊഴുകുന്ന ഒരു അരുവിയുടെ മറുകരയിൽ അൽപം ഉയരത്തിൽ കിടയ്ക്കുന്ന മൂന്നു നാലു ചെറുകെട്ടിടങ്ങളാണ് ഉള്ളത്. ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാത്ത, മൊബൈൽ ഫോൺ റേഞ്ച് പോലും ഇല്ലാത്ത ആ പ്രദേശത്ത്, അരുവിക്ക് കുറുകേയുള്ള പാലത്തോട് ചേർന്ന് ചെറിയൊരു ചെക്പോസ്റ്റും. ഇക്കോ-ടൂറിസം ഒരു പ്രധാന പരിപാടിയായി കൊണ്ടുനടക്കുന്നതിനാൽ സന്ദർശകർക്കായി പരിമിതമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തദ്ദേശീയരുടെ ഇക്കോഡവലപ്മെന്റ് സമിതികളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പരിപാടികൾക്ക് ഈടാക്കുന്ന തുകയും, അതുകൊണ്ടു തന്നെ അൽപം കൂടുതലാണെന്നു തോന്നി. മലകളിൽ നിന്നും വരുന്ന പൈപ്പു വഴി മുറികളിലെത്തുന്ന കൊടുംതണുപ്പ് വെള്ളത്തിൽ കുളിയും കഴിഞ്ഞ് എല്ലാവരും ഭക്ഷണശാലയിലെത്തി. വനംവകുപ്പിന്റെ ഓഫീസുകളും ഇൻഫർമേഷൻ സെന്ററും ഒക്കെയുള്ള കോമ്പൗണ്ടിനകത്താണ് ഭക്ഷണശാല. മരത്തൂണുകളിൽ അൽപം ഉയർത്തി നിർമ്മിച്ചിരിക്കുന്ന വിശാലമായ ഭക്ഷണശാല മുഴുവനായും മുളനിർമിതം. മധ്യത്തിലായി കൊടുംതണുപ്പിനോട് പോരാടാൻ തീക്കൂട്ടുന്ന സ്ഥലം. രാവിലെ പൊതിഞ്ഞെടുത്ത ഉച്ചഭക്ഷണം തീയ്ക്ക് ചുറ്റുമിരുന്ന് അകത്താക്കി. ദീർഘനടത്തവും അട്ടകളുടെ കടിയും എല്ലാവരേയും അനങ്ങാൻപറ്റാത്ത പരുവത്തിലാക്കിയിരുന്നുവെങ്കിലും തണുപ്പും അന്തരീക്ഷവും ഉൻമേഷദായകമായിരുന്നു. യാത്രാനുഭവങ്ങളെക്കുറിച്ചും വഴിയിൽ കണ്ട ശലഭങ്ങളേക്കുറിച്ചും പുതപ്പിനുള്ളിൽ ഇരുന്നു ഏറെനേരം സംസാരിച്ചു. ചില ശലഭങ്ങളുടെ പേരുകൾ ഐസക് കെഹിംകറുടെ 'ബട്ടർഫ്ളൈസ് ഓഫ് ഇൻഡ്യ' നോക്കി ഉറപ്പിച്ചു. അപ്പോഴേക്കും മൂന്നു നാലുപേരടങ്ങുന്ന മറ്റൊരു സന്ദർശകസംഘം അവിടെയെത്തിച്ചേർന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ജന്തുശാസ്ത്ര ഗവേഷകരും അവരുടെ അധ്യാപകരും ഒക്കെ അടങ്ങിയ ആ സംഘം അവിടെയുള്ള ഉരഗങ്ങളെക്കുറിച്ചുള്ള പഠനത്തിനെത്തിയവരായിരുന്നു.

    ചിത്രശലഭനിരീക്ഷണത്തോടൊപ്പം വളപ്പിൽ സാർ നിശാശലഭങ്ങളെക്കുറിച്ചുള്ള കാര്യമായ പഠനം കൂടി ഉദ്ദേശിച്ചാണ് അവിടെ എത്തിയത്. നിശാശലഭങ്ങളുടെ വൈവിധ്യം ചിത്രശലഭങ്ങളുടെ വൈവിധ്യത്തേക്കാൾ അനേകമടങ്ങാണ്. ഇന്ത്യയിലാകെ പതിനായിരത്തിലധികം നിശാശലഭങ്ങളുണ്ടെന്നാണ് ഒരു ഏകദേശകണക്ക്. പൂമ്പാറ്റകളുടെ അത്ര വർണ്ണവൈവിധ്യമില്ലാത്തതുകൊണ്ടോ എന്തോ അവയെക്കുറിച്ച് ഏറെ വിവരങ്ങളൊന്നും ലഭ്യമല്ല. മറ്റ് പലതിലും എന്നതു പോലെ ബ്രിട്ടീഷുകാർ ചെയ്തതതിൽ അപ്പുറം ഏറെയൊന്നും ഈ രംഗത്ത് പഠനങ്ങൾ മുന്നോട്ട് പോയിട്ടില്ല. ഇക്കാലത്തുപോലും നിശാശലഭപഠങ്ങളുടെ ഏറ്റവും ആധികാരികമായ റഫറൻസ് ജോർജ് ഹാംപ്സൺ (1860-1936) എന്ന ബ്രിട്ടീഷ് പ്ളാന്ററുടെ പുസ്തകങ്ങൾ മാത്രമാണ് എന്നറിയുമ്പോൾ ഇനിയും എത്ര മുന്നോട്ടു പോകേണ്ടതുണ്ടെന്ന് മനസ്സിലാക്കാം. കണ്ടെത്താനും വിവരിക്കാനും ഒട്ടേറെ അവശേഷിക്കുന്ന നിശാശലഭങ്ങളിൽ പലതിനും മലയാളത്തിലെന്നല്ല ഇംഗ്ളീഷ് ഭാഷയിലും സാധാരണ നാമങ്ങളില്ല. വൈവിധ്യമാർന്നതും വർണ്ണഭംഗിയുള്ളതും അല്ലാത്തതുമായ ഇക്കൂട്ടരുടെ പിന്നാലെയാണ് കുറച്ചു വർഷങ്ങളായി ബാലകൃഷ്ണൻ വളപ്പിൽ സർ. കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് നിശാശലഭങ്ങളെ നിരീക്ഷിച്ച്, വിവരണം നടത്തി, ജീവിതചക്രങ്ങൾ സൂക്ഷ്മതയോടെ പിൻതുടരുന്ന അദ്ദേഹത്തിന്റെ ഈ യാത്രയിലെ പ്രഥമോദ്ദേശ്യം അരുണാചലിലെ നിശാശലഭങ്ങളെ രേഖപ്പെടുത്തലായിരുന്നു. നിശാശലഭങ്ങളെ നിരീക്ഷിക്കൽ താരതമ്യേന വിഷമം പിടിച്ച പണിയാണ്. പേര് സൂചിപ്പിക്കുന്നതു പോലെ രാത്രിയിലാണ് മിക്ക നിശാശലഭങ്ങളും പുറത്തുത്തിറങ്ങുക എന്നതിനോടൊപ്പം ചില നിശാശലഭങ്ങളുടെ സാന്നിദ്ധ്യം ശരീരത്തിൽ അലർജിയുണ്ടാക്കുന്നവയുമാണ്, ചിലവ ദുർഗന്ധം പുറപ്പെടുവിക്കുന്നവയും മറ്റു ചിലവ വികൃതരൂപമുള്ളവയും ഇത്തിരിക്കുഞ്ഞൻമാരും ആണ്. പൂമ്പാറ്റകളെത്തേടി ഇന്ത്യയിൽ അങ്ങോളമിങ്ങോളം ക്യാമറയുമായി യാത്രചെയതിട്ടുള്ള അദ്ദേഹം നിശാശലഭനിരീക്ഷണത്തിനുള്ള വലിയ കൂട്ടം സാമഗ്രികളുമായാണ് ഈ ദൂരമത്രയും സഞ്ചരിച്ചെത്തിയിട്ടുള്ളത്. നിശാശലഭങ്ങൾക്ക് വന്നിരിക്കാനുള്ള വലിയസ്ക്രീനും അതിലേക്ക് അവയെ ആകർഷിക്കാനുള്ള നിരവധി ലെറ്റുകളടങ്ങിയ സംവിധാനവും കയറുകളും ക്ളിപ്പുകളും തൊട്ട് ചെറുതും വലുതുമായ നിരവധി സാധനങ്ങൾ, എല്ലാം ചിട്ടയോടെ വലിയ ഭാണ്ഢകെട്ടിൽ ക്രമീകരിച്ചിരിക്കുന്നു. ഉദ്ദേശിക്കുന്ന പ്രവർത്തനം അതിന്റെ പൂർണ്ണതയിൽ സഫലീകരിക്കാനുള്ള അദ്ദേഹത്തിന്റെ നിഷ്കർഷ അപൂർവ്വവും അനന്യവും ഒപ്പം, മാതൃകാപരവും എന്ന് തോന്നി.


നിശാശലഭങ്ങളിൽ ചിലവ

Unide moth 24 Unide moth 23 Unide moth 22
Unide moth 21 Unide moth 20 Unide moth 19
Unide moth 6 Unide moth 17 Unide moth 02
Unide moth 16 Unide moth 15 Unide moth 14
Unide moth 13 Unide moth 12 Unide moth 11
Unide moth 10 Unide moth 09 Unide moth 08
Unide moth 07 Unide moth 01 Unide moth 05

    താമസിക്കുന്ന കെട്ടിടത്തിന്റെ വരാന്തയിൽ ക്രമീകരിച്ച മോത്ത് സ്ക്രീനിൽ ഇരുട്ടുപരക്കുമ്പോഴേക്കും സന്ദർശകർ എത്തിത്തുടങ്ങി, ആദ്യം വഴി തെറ്റിയെന്നതുപോലെ ഓരോന്നായി, പിന്നീട് ഒന്നിനു പിറകേ ഒന്നായി പതിറ്റുകണക്കിന്. ചിത്രശലഭങ്ങളെപ്പോലെ വൈവിധ്യവും വൈചിത്ര്യവും ഒപ്പം വർണ്ണവിന്യാസവും നിറഞ്ഞവ. ചെറുതും വലുതും ഇടത്തരക്കാരും. എല്ലാവരും ചിത്രങ്ങളെടുത്തു തുടങ്ങി, ബാറ്ററികൾ മാറ്റിമാറ്റി ഉപയോഗിക്കേണ്ടി വന്നു. രാത്രി ഭക്ഷണത്തിനുശേഷം വീണ്ടും സ്ക്രീനിനു മുന്നിലേക്ക് നീങ്ങി. ഉറക്കം കൊണ്ട് കണ്ണുകൾ അടയാൻ തുടങ്ങിയപ്പോൾ ആരോടും പറയാതെ അകത്തുപോയി പുതപ്പിനുള്ളിലമർന്നു. എപ്പഴോ വന്നു കിടന്ന വളപ്പിൽ സർ ഓരോ മണിക്കൂർ ഇടവിട്ട് വീണ്ടും പുതിയ ബാറ്ററികളുമെടുത്ത് പുറത്തിറങ്ങുന്നതും വരുന്നതും ഉറക്കത്തിനിടയിലും മനസ്സിലാക്കി. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും രാത്രിയുടെ അവസാന യാമങ്ങളിൽ വരെ ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. മടക്കയാത്രയ്ക്ക് തൊട്ട് മുന്നിലുള്ള ദിവസം രാത്രിയിലെ സിറോയിലെ താമസത്തിനിടയിലും തന്റെ വല വിരിച്ച് നിശാശലഭങ്ങളെ സ്വാഗതം ചെയ്യാൻ അദ്ദേഹം സമയം കണ്ടെത്തി. അഞ്ചുദിവസത്തെ അരുണാചൽ സന്ദർശത്തിനിടയിൽ ആയിരത്തിൽപ്പരം ഇനം നിശാശലഭങ്ങളെ കാണാനും ചിത്രമെടുക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആ മുഖത്ത് സംതൃപ്തി.

Athyma asura Athyma orientalis
Studded Sergeant
Athyma asura

Elongated Sergeant
Athyma orientalis

Abrota ganga Neptis cartica
Sergeant-Major
Abrota ganga

Plain sailor
Neptis cartica

Neptis ananta Neptis clinia
Yellow Sailer
Neptis ananta

Himalayan Sullied Sailor
Neptis clinia

    പങ്കേയിലെ ആദ്യ പകൽ അരുവിയുടെ ഇരുകരകളിലൂടെയും ഉള്ള യാത്രയിൽ ഒട്ടനവധി ശലഭങ്ങളെ നിരീക്ഷിക്കാനായി. മണൽപ്പരപ്പിലൂടെയുള്ള വഴിക്ക് ഇരുവശത്തുമായി Pale Hedge Blue കൂട്ടങ്ങൾ മണ്ണിൽ എല്ലായിടത്തും നിറയെ. മഞ്ഞപ്പാപ്പാത്തികളും തെളിനീലക്കടുവകളും നീലക്കുടുക്കകളും അവിടെയും പറന്നു നടക്കുന്നു. സുപരിചിതരായ വയൽക്കോതയും പുള്ളിക്കുറമ്പനും ബ്ളുപാൻസിയും എവിടെനിന്നോ പറന്നെത്തി ക്ഷേമാന്വേഷണങ്ങൾ ആരാഞ്ഞു. ദൂരെയായി പറന്ന കോമൺ പീകോക്കും (Common Peacock - Papilio bianor ) റെഡ്ബ്രെസ്റ്റും ഒപ്പം ലാർജ് സിൽവർ സ്ട്രൈപ്പും ഇന്ത്യൻ ഫ്രിട്ടില്ലറി മിഥുനങ്ങളും വലിയ പൂക്കളുടെ ചുറ്റും വട്ടമിട്ട് തെന്നിമാറി. ചെക്പോസ്റ്റിനു സമീപം ഗ്രീൻ കൊമോഡറും ബൈകളർ കൊമഡോറും ചിറകുതുറന്ന് തണുപ്പകറ്റുന്നു. വലിയ മിഥുൻ കൂട്ടങ്ങൾ വിശ്രമിക്കുന്ന പഴകിയ (മുള)കെട്ടിടങ്ങൾക്കു സമീപം ചാണകവും ചളിയും നിറഞ്ഞിടത്ത് അപൂ‍ർവ്വ ശലഭങ്ങളുടെ പ്രത്യേക സംഗമം. ഈസ്റ്റേൺ കോർട്ടിയറും (Eastern Courtier - Sephisa chandra) കോമൺ ജസ്റ്ററും (Northern Common Jester - Symbrenthia lilaea ), പ്ളെയിൻ പഫിനും (Plain Puffin - Appias indra ) സ്പോട്ട് പഫിനും (Spot Puffin - Appias lalage ) യല്ലോ സെയിലറും (Neptis ananta - Yellow Sailer)അവിടെ ചേ‍ർന്നിരിക്കുന്നു. സെയിലറുകളും (പൊന്തചുറ്റൻമാർ) സർജന്റുമാരും സാധാരണക്കാരും ചില്ലറക്കാരും അല്ലെന്ന സെയിലർ വിദഗ്ദ്ധനായ ചന്ദ്രേട്ടന്റെ ആദ്യമേയുള്ള നി‍ർദ്ദേശം പ്രത്യേകം ശ്രദ്ധിച്ചിരുന്നതിനാൽ, ചിലപ്പോഴൊക്കെ അവഗണിക്കാറുള്ള അത്തരക്കാരെ ക്യാമറയ്ക്കുള്ളിലാക്കാൻ പരമാവധി ശ്രമിച്ചു. അഞ്ചിൽ കൂടുതൽ ഇനം പൊന്തചുറ്റൻമാരെയും (Neptis cartica, N.sappho, N.ananta, N.clinia) മൂന്നു നാലിനം സർജന്റുമാരെയും (Athyma orientalis, A.asura, Abrota ganga) അവിടെ കാണാൻ സാധിച്ചു. അപൂർവ്വവും ആകർഷകവും ആയ സ്റ്റ‍‍ഡഡ് സർജന്റ് (A.asura) ചിരകാലപരിചയക്കാരനെപ്പോലെ മുന്നിൽ വന്നിരുന്നപ്പോൾ ആഗ്രഹിച്ചൊരു സ്വപ്നം സഫലമായ തോന്നൽ. നേരത്തെ സ്ഥലം പരിചയമുള്ള ചന്ദ്രേട്ടൻ പുതിയൊരു പൂമ്പാറ്റയെ കാണിച്ചു തരാമെന്നു ഉറപ്പ് നൽകി, കഴിഞ്ഞ ദിവസം ഇങ്ങോട്ട് വന്ന വഴിയിലൂടെ കൊണ്ടു പോയി. വഴിക്ക് കുറുകേ ജലമൊഴുകുന്ന ഒരു ചാലിന്റെ മുകൾ വശത്ത് ശ്രദ്ധിച്ചു നോക്കിയപ്പോൾ വെള്ളത്തുള്ളികൾ ഇറ്റിറ്റു വീഴുന്നതിനൊപ്പം ഒരു ചെറു ചിറകളിക്കം. മുൻകൂട്ടി നിശ്ചയിച്ചതുപോലെ, അവിടെ നിന്നും ബ്രൗൺ ഗോർഗോൺ (Meandrusa lachinus) ശലഭം പറന്നുയർന്നു. വടക്ക് കിഴക്കൻ മേഖലകളിൽ മാത്രം കാണുന്ന, കിളിവാലൻ കുടുംബത്തിലെ ഈ വലിയശലഭത്തിന് ചുറ്റുപാടുകളോട് ചേർന്ന നിറമായതിനാൽ ഒരിടത്തിരിക്കുന്നത് തിരിച്ചറിയാനും ക്യാമറയ്ക്കുള്ളിലാക്കാനും ഏറെ വിഷമം. തിരിച്ചുള്ള നടത്തത്തിനിടയിൽ അകലെ മരങ്ങളുടെ ചോലച്ചാർത്തിൽ ഒരു പോപിൻജയ് ( Popinjay - Stibochiona nicea ) ശലഭത്തിന്റെ മിന്നലാട്ടം. ഒരു വിദൂരദൃശ്യം മാത്രം കൊണ്ട് തൃപ്തിപ്പെട്ടു. ഇരുവശവുമുള്ള കുറ്റിക്കാടുകൾക്കിടയിൽ നേവാർ മുക്കണ്ണിയും ഹിമാലയൻ പഞ്ചനേത്രിയും ഒളിച്ചുകളി നടത്തുന്നുണ്ടായിരുന്നു. വഴിയരികിലുള്ള മൈൽക്കുറ്റിക്കുമേൽ അറിയാത്ത ഏതോ മൃഗത്തിന്റെ നനഞ്ഞകാഷ്ഠവും ശേഖരിച്ച്, മണംപിടിച്ച് കാഷ്ഠമുണ്ണാനാരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിൽ ഏറെസമയം നിന്നെങ്കിലും നിരാശയായിരുന്നു ഫലം. അൽപം ദൂരെ, പുഴ കടന്ന് മുളങ്കാടിന്നിടയിലേക്ക് അപ്രത്യക്ഷനായ ചന്ദ്രേട്ടൻ കാമദേവസമാനമായ മാസ്മരികഭംഗിയുള്ള വനരാജ്ഞി (Northern Junglequeen - Stichophthalma camadeva ) ശലഭത്തെ കണ്ടതിന്റെ ആഹ്ളാദാത്തിമിർപ്പിലായിരുന്നു തിരിച്ചു വന്നത്. കണ്ടതിനെയൊക്കെ ക്യാമറയ്ക്കുള്ളിലാക്കുമ്പോഴും എല്ലാവർക്കും കാണേണ്ടിയിരുന്നവരേ ആ വഴിക്കൊന്നും കണ്ടതേയില്ല. ഭൂട്ടാൻ ഗ്ളോറിയും കൈസർ- ഇ-ഹിന്ദ് ശലഭവും പ്രതീക്ഷകളായി തന്നെ തുടർന്നു. ഭൂട്ടാൻ ഗ്ളോറി തേനുണ്ണാനെത്തുന്ന വലിയ പൂക്കളിലായിരുന്നു മിക്കസമയത്തും കണ്ണുകൾ. അതോടൊപ്പം കൈസർ-ഇ-ഹിന്ദ് ചളി നുകരുന്ന അരുവിയോരങ്ങളിലും കണ്ണുകളെട്ടും അരിച്ചുപെറുക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ അവരിരുന്ന കല്ലുകളും പാറകളും, ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന പ്രകൃതി നിരീക്ഷകനായ കോജമ്മ തമൻ കാണിച്ചുതന്നപ്പോൾ അവിടം കണ്ട് തൃപ്തിയടയാനായിരുന്നു തൽക്കാലം യോഗം.

    ഉച്ചഭക്ഷണത്തിനു ശേഷം ഭക്ഷണശാലയ്ക്കു സമീപമുള്ള മുളകൊണ്ടുള്ള ഇരിപ്പിടത്തിലിരുന്ന് അന്നത്തെ വിവരങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ ഒന്നു രണ്ടു ശലഭങ്ങൾ അവിടെയെത്തി. മനോഹരമായ നീലയും ചോക്കലേറ്റും നിറമുള്ള വരകളോടു കൂടിയ സിർസ് ശലഭവും (Hestinalis nama) ഒരു സ‍ർജന്റുമായിരുന്നു(Elongated Sergeant- Athyma orientalis) അവ. ഹെയറി ആംഗിൾ (Hairy Angle -Darpa hanria) എന്ന അതിസുന്ദരവും അത്യപൂർവ്വവുമായ ശലഭത്തെ കണ്ടതും അതേ ബിന്ദുവിലാണെന്നു പറഞ്ഞ് ആതിഥേയനായ പുണ്യോ ഞങ്ങളെ വീണ്ടും പ്രകോപിപ്പിച്ചു. അൽപസമയത്തെ വിശ്രമത്തിനു ശേഷം വീണ്ടും പുഴയുടെ തീരത്തേക്കു നീങ്ങിയപ്പോൾ അവിടെ പുതുതായി ബൈസ്പോട്ട് റോയലും (Bi-spot Royal -Ancema ctesia) ബ്ളുസ്പോട്ടഡ് ക്രോയും (Blue-spotted Crow - Euploea midamus )ഒപ്പം ബ്ളൂപീകോക്കും കൊമോഡോറുകളും.

Sumalia daraxa 1 Parasarpa dudu Parasarpa zayla1
Green Commodore
White Commodore
Bicolor Commodore
Enispe cycnus Neorina hilda Lilacfork1
Blue Caliph
Yellow Owl
LIlac Fork
Lethe bhairava Lethe margaritae Lethe sinorix
Rusty Forester
Bhutan Treebrown
Tailed Red Forester
Meandrusa lachinus Kallima inachus3 Stibochiona nicea
Brown Gorgon
Orange Oakleaf
Popinjay

    മൂന്നാമത്തെ ദിവസം പ്രഭാതഭക്ഷണത്തിനു ശേഷം താലെ വാലി സാങ്ച്വറിയുടെ ഉള്ളിലേക്കുള്ള പാതയിലൂടെയായിരുന്നു യാത്ര. നിറയെ ഇടതൂർന്ന കുറ്റിച്ചെടികൾ നിറഞ്ഞ വഴി. ചുറ്റും മുളങ്കൂട്ടങ്ങളും മരക്കൂട്ടങ്ങളും; മോസും ലൈക്കനുകളും ഈർപ്പവും. ഒപ്പം ഭീമാകാരൻമാരായ പന്നൽച്ചെടികളുടെ കൂട്ടങ്ങളും. വളഞ്ഞുപുളഞ്ഞ വഴിക്ക് കുറുകെ ധാരാളം നീർച്ചാലുകൾ. പ്രാക്തനമായ ജൈവവൈവിധ്യം പ്രത്യക്ഷാനുഭൂതി പകരുന്ന അന്തരീക്ഷം. ഹിമാലയപ്രാന്തങ്ങളിലെങ്ങോ ഉള്ള ആ പ്രദേശത്തിന്റെ വി‍ജനതയും വന്യതയും മനസ്സിൽ അൽപം പേടി നിറയ്ക്കാതിരുന്നില്ല. എങ്കിലും ശലഭവിദഗ്ദ്ധരോടൊത്തുള്ള ആ യാത്ര തികച്ചും മനസ്സു നിറയ്ക്കുന്നതായി. അത്യപൂർവ്വങ്ങളായ നിരവധി ചിത്രശലഭങ്ങളെ കണ്ടു നി‍ർവൃതിപൂകാൻ സാധിച്ച വിസ്മരിക്കാനാവാത്ത അവസരമായിത്തീ‍ർന്നു അന്നത്തെ യാത്ര. തണുപ്പ് മാറാത്ത ആ സുപ്രഭാതത്തിൽ, വിരിഞ്ഞിറങ്ങിയ ഉടൻ മുളങ്കമ്പുകൾക്കിടയിൽ പ്രഭാത സൂര്യന്റെ സുഖദായകമായ ഇളംരശ്മികളാൽ ചിറകുകളിൽ ചൂടു പകർന്ന് മനോഹര വനാന്തരത്തിൽ പറന്നുയരാൻ തയ്യാറാകുന്ന ബ്ളുകാലിഫ് ( Blue Caliph - Enispe cycnus ) ശലഭമായിരുന്നു അതിലാദ്യം. ഇളങ്കമ്പിൽ ചിറകുപൂട്ടി അൽപം താഴേക്ക് തൂങ്ങിയുള്ള അതിന്റെ നിൽപ്പ് എല്ലാവരെയും ആവേശത്തിന്റെ ഹിമാലയം കയറ്റാൻ പര്യാപ്തമായിരുന്നു. ക്യാമറകൾ മിഴിചിമ്മി തുറന്നത് ഒരുനൂറു തവണ. അരമണിക്കൂറോളം അവിടെ ചെലവഴിച്ച് മുന്നോട്ട് നീങ്ങിയതേ ഉള്ളൂ, താഴെ മറ്റൊരു മുളങ്കൂട്ടത്തിൽ അൽപം ഉയരത്തിലായി യലോ ഔൾ (Yellow Owl - Neorina hilda )എന്ന മറ്റൊരു അപൂർവ്വ ശലഭം. വ്യക്തമായും കാഴ്ച ലഭ്യമാവുന്നിടത്തല്ലായിരുന്നിട്ടും എല്ലാവരും അതിന്റെ ഫോട്ടോയ്ക്കായി ശ്രമിച്ചു. ഈ രണ്ടു വി.ഐ.പികളും വന്യജീവിസംരക്ഷണ നിയമത്തിന്റെ രണ്ടാം പട്ടികയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ശലഭങ്ങളാണ്. മാത്രമല്ല അവയെ സ്വന്തം കൺകളാൽ കണ്ടവർ കുറവും ലഭ്യമായ ഫോട്ടോകൾ വിരളവും. ടെയിൽഡ് പഞ്ചുകളും (Tailed Punch - Dodona eugenes )വ്യത്യസ്തതരം കൊമഡോറുകളും ചില സ്വിഫ്റ്റുകളും വഴിയിലുടനീളം, തെക്കെയറ്റത്തെ കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറ് അതിർത്തിയിലുള്ള സൂര്യനുദിക്കുന്ന ദേശത്തെത്തിയ ഞങ്ങൾക്ക് ആരതിയുഴിഞ്ഞുകൊണ്ട് പാറിനടക്കുന്നുണ്ടായിരുന്നു. തുറന്ന കണ്ണൂകളുമായി മുന്നോട്ട് നീങ്ങിയ ഞങ്ങളുടെ മുന്നിലെത്തിയ വിശിഷ്ട വ്യക്തി ഒരു ഫോറസ്റ്ററായിരുന്നു. വന്യജീവി സങ്കേതത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥ മേധാവിയല്ല; അതിന്റെ അവകാശിയായ ഭംഗിയുള്ള മറ്റൊരു പൂമ്പാറ്റ, റസ്റ്റി ഫോറസ്റ്റർ (Rusty Forester - Lethe bhairava). മഴപെയ്ത് ചളിക്കുളമായ വഴിയുടെ ഒരുവശത്ത് ഒരു ഇരുണ്ട ശലഭം മണ്ണോട് ചേർന്ന് തത്തിക്കളിക്കുന്നു. മങ്ങിയവെളിച്ചത്തിൽ ചില വിദൂരചിത്രങ്ങൾ ഒപ്പിച്ചു. ചന്ദ്രേട്ടൻ അത് ലൈലാക് ഫോർക്( Lilacfork - Lethe sura ) എന്നു ക്ഷണമാത്രയിൽ ഉറപ്പിച്ചു. തിരിച്ചറിയാനാകാത്ത ഉയരങ്ങളിലും അകലങ്ങളിലും വേഗങ്ങളിലും പലരും പറയ്ക്കുന്നുണ്ടായിരുന്നു; ഒളിച്ചുകളിക്കുന്നുണ്ടായിരുന്നു. മുകളിലെ ഒരു വള്ളിച്ചെടിയിൽ പൊങ്ങിയും താണും ഉരസി നടക്കുന്ന നിറം മങ്ങി അംഗവിഹീനനായ ഒരു കുഞ്ഞൻ പൂമ്പാറ്റയുടെ പിന്നാലെയായി പപ്പൻ മാഷ്. അൽപസമയത്തിനു ശേഷം അതു പറന്നുയർന്നു. സൂക്ഷ്മനിരീക്ഷണത്തിൽ ഒരു നീലിശലഭത്തിന്റെ മുട്ടകളാണ് വള്ളിച്ചെടിയുടെ ഇളം തളിർ നാമ്പുകളിലുണ്ടായിരുന്നത് എന്ന് കണ്ടെത്താനായി. ഒരു അപൂർവ്വശലഭമായ ട്രങ്കേറ്റ് ഇമ്പീരിയലായിരുന്നു (Truncate Imperial - Cheritrella truncipennis) തന്റെ മാതൃധർമ്മം നിർവ്വഹിച്ചു പറന്നു മറഞ്ഞത്. അത് മറ്റൊരു അവിസ്മരണീയ അനുഭവമായി. വീണ്ടും പലരും മുന്നിലെത്തി, നേരത്തെ കണ്ടതും ക്ഷണികദർശനം മാത്രമേകി തിരിച്ചറിയാൻ പോലും അവസരം തരാതെ പറന്നകന്നവരും മറഞ്ഞിരുന്നവരും. മണിക്കൂറുകൾ കടന്നുപോയതറിഞ്ഞില്ല, വിശപ്പിന്റെ വിളി തീവ്രമാകുന്നതുവരെ.

    തിരിച്ചെത്തി വിശ്രമശേഷം വീണ്ടും അരുവിയോരത്തുള്ള കുറ്റിക്കാടുകളിലൂടെയും പുൽമേടുകൾക്കിടയിലൂടെയും ചുറ്റിത്തിരിയാനിറങ്ങി. കാണേണ്ടവരെ കാണാൻ സാധിക്കാതെ രാവിലെ മടങ്ങേണ്ടതിന്റെ വിഷമത്തിൽ എല്ലാ പൂക്കളിലും നീർച്ചാലുകളിലും കണ്ണുകൾ അലഞ്ഞു കൊണ്ടേ ഇരുന്നു, ചില ഇലയനക്കങ്ങളിൽ അവ ഉടക്കി നിന്നു. പക്ഷെ നിഷ്ഫലം. ഏറ്റവും ആഗ്രഹിച്ചത് എളുപ്പം കരഗതമായാൽ പിന്നീടുള്ള പ്രയാണങ്ങൾ നിരർത്ഥകമാവുമെന്നത് ജീവിതതത്ത്വം. സ്വപ്നങ്ങൾ സഫലമായാൽ പിന്നെ അവയ്ക്കെന്തർത്ഥം?പുതുമകൾ തേടാനില്ലാത്ത എല്ലാ യാത്രകളും വിരസമാവും; ശലഭയാത്രകളും. അലയാനും തേടാനും ചിലതെങ്കിലും ബാക്കിയാവണം, ‘തീരാത്ത തേടലാവുന്നു ജൻമം' എന്നാണല്ലോ കവിവാക്യം.

2020, ഓഗസ്റ്റ് 2, ഞായറാഴ്‌ച

Spotting the Great Spotted .....

  

       On that deserted road in the far-flung hill ranges, three of us were engaged in butterfly watching. One side of the serpentine road had thick low lying vegetation while on the other side, sharp hill slopes. A signboard painted in dark orange assured that we had reached the entrance of Dzuleke, our destination 40 km away from Kohima, the capital of Nagaland and 20
On the way to Dzuleke
On the way to Dzuleke


km away from Khonoma, where we were staying for the last couple of days. The road and surroundings were drenched due to drizzle that accompanied us all the way from Khonoma. As we informed the main intention of the trip, our friendly driver stopped the vehicle near a stream crossing the road just after a sharp curve. The number of butterflies was very less in that wet and cool climate. After a preliminary observation in the vicinity of the stream-side, each one of us walked towards different directions for a chance to find out some butterflies around.

   A small white butterfly with dark spots sailed, a little away. Common species like Chocolate Pansy(Junonia iphita), Grass Yellows (Eurema sp.), etc. were seen along the way and so I took it granted for just a Common Pierrot(Castalius rosimon). It came down on a small pebble some meters away and I managed two-three distant snaps from where I stood. On keenly watching the snaps taken, anterior portion of that small butterfly seemed to be having some uncommon features with a bit of yellow colouration, rather distinct from Common Pierrot. When it moved forward just above the wet ground again and landed down, I followed slowly and steadily towards it,

Naga Great Spotted Blue
Naga Great Spotted Blue
moved few steps and bending to the ground clicked my camera twice. On the third click, sensing my movements it disappeared quickly into the thickly grown bushes down the way. On zooming the picture in the camera I became sure that it was not a mere Common Pierrot but another addition to the long list of unfamiliar and unseen butterflies we were observing since the previous day. When Chandrettan returned from his unsuccessful exploration around the stream, showing the image I informed him that there was another addition to our checklist for the day. He zoomed the picture and observed carefully and exclaimed with surprise “ it’s none other than the elusive ‘Great Spotted Blue’ ”. I became wonder-struck for a moment. I was lucky enough to see and photograph that unique butterfly, photographed only once or twice from India, so far. Information on life cycle or larval host plants of Naga Great Spotted Blue is (Phengaris atroguttata lampra (Röber, 1926)) completely unknown. Later came to know that other Phengaris species with interesting brood parasitism are only known from European countries. All of us tried to search that beauty everywhere around to have another glimpse, but even after an hour’s wait, it didn’t come. In nature walks, it seemed, right time, right place and some unpredictable fortune bring the elusive things before your eyes.

Heliophorus moorei Heliophorus brahma Heliophorus kohimensis
Azure Sapphire
Golden Sapphire
Naga Sapphire
Papilio arcturus1 Ypthima newara Ypthima sakra
Blue Peacock
Newar Threering
Himalayan Fivering

    Butterfly diversity of the North-Eastern states of India is wonderful. The variations in the microclimate, huge differences in the elevation of nearby places, and diversity of ecosystems may be the reasons. Merging of the Indian subcontinent with the South Asian region and the geographical barrier created by the Great Himalayas and resulting parallel evolution in the land-locked regions are also attributed to this abundance by the scientists. Every butterfly enthusiast in India is mesmerised with this opulent and amazing butterfly-bird diversity

Dzuleke
. Every one of them lives with longing, at least to have a glimpse of them in one’s lifetime. We too were persuaded by this dream. It was on the second day of our expedition in Nagaland, we luckily had our meeting with the butterfly- ‘Naga Great Spotted Blue’. Since we arrived Khonoma, first green village of the country we were spellbound by the variety, colours and beauty of butterflies around. Picturesque and fabled life, culture and geography of the region are also enchanting. (You will find a write-up on this here) Those memorable days we spent in and around the village was really wonderful.  
Heliophorus brahma 01
Golden Sapphire
Heliophorus moorei 01
Azure Sapphire
Heliophorus kohimensis 01
Naga Sapphire
      In Khonoma, on the first day of butterflying, we started our walk by 7 in the morning in a brightly lit atmosphere. We were away from the southern part of the nation, and was near ‘the land where the sun rises over the mountains’, first in our country. Wearing leach socks and hat, carrying cameras, backpack with umbrella and necessary snacks, raincoat, for the villagers we were some creatures turned up from some alien world. But to our astonishment, none of the natives cared or bothered about our presence there.

 

Delias belladonna 2
Hill Jezebel
Symbrenthia lilaea1
Common Jester
Zemeros flegyas 4
Punchinello
Observing and photographing butterflies appearing in front of us by walking through the roads in and around the village was our game plan. Our team leader Chandrettan was a well-known expert in the field, who had visited North-Eastern states many times for butterflying. Some three-ring butterflies were the first to welcome us just in front of our homestay. Little smaller than our Three rings, they were identified as Newar Three-rings (Ypthima newara). This name reminded me of the Newar people in Nepal, their association with Naga people and even the connection of them with Nair people of Kerala, put forward by some scholars.
  As we moved on further towards the road to the village forest, some Swift species, Common Treebrowns (Lethe rohria), Red Helen (Papilio helenus), etc. familiar with us fluttered around. A good number of Yellow Coster (Acraea issoria) butterflies, their caterpillars and pupa were located in and around some creepers of passiflora plants. Winterblyth, one of the doyens of Indian butterflies in his book, ‘ Butterflies of India region’ named Yellow costers as the ugliest butterfly of Indian sub-continent, while selecting the most beautiful butterflies of India. The dull colouration of their wings might have prompted him to such a conclusion. But in the first appearance itself, I felt them as lively, cute insects.
Burara vasutana2
Green Awlet
Pseudergolis wedah
Tabby
Lamproptera meges1
Green Dragontail

  Three species of Sapphires were seen, some quenching nectar from the wild flowers while some others sitting with their bright wings open in the leaves of the bushes. All of them were small in size but having brightly coloured upper and underwings. Golden Sapphires (Heliophorus brahma) are with their bright golden yellowish underwings and crimson orange and dark upper wings. The second species Azure Sapphires (Heliophorus moorei) are with tempting luminous blue upper wings. The endemic Naga Sapphires (Heliophorus kohimensis), very less in number have upper wings with bright black colouration and undersides with deep yellow shades. Common windmill (Byasa polyeuctes), Asian Cabbage white (Pieris canidia), Large cabbage white (Pieris brassicae), Green Veined White (Pieris melete) , Rusty sailor (Neptis sappho) , Additional Lineblue (Prosotas pia), Pale Wanderer (Pareronia avatar), Forest Pierrot (Taraka hamada), Red Admiral (Vanessa indica), Blue Admiral (Kaniska canace), Himalayan Five-rings (Ypthima sakra), Yellow Spot Swift (Polytremis eltola) and Hill Jezebel (Delias belladonna) on a wet patch – all nectaring, flying, resting, basking and puddling by the waysides. Many of them gathered around large and brightly coloured Zinnia flowers. Some of them posed for our camera beautifully, while most others being agile and active were reluctant to be seated in front of the visitors from the faraway land.

  A large number of Red Lacewings (Cethosia biblis) with their colourfully festooned wings posed perfectly before us and sound of innumerable clicks of three cameras filled the area for minutes. A group of brown and beautiful Tabby (Pseudergolis wedah) butterflies sat one above the other to proclaim their solidarity by the side of a small stream. Some Punchinello (Zemeros flegyas), Dark Judies (Abisara fylla) both from Riodinidae family, we couldn’t find anywhere in the South were another attraction on return. ( These were the names given from the mischievous puppet pairs in the British puppetry, ‘Punch and Judy’, Punch, the short form of Punchinello, the husband and Judy his wife. The etymology of

Spotted Jester caught by Spider
common names and scientific names are quite interesting.) Chandrettan’s sharp eyes didn’t spare the very small and cute golden coloured Tiger Hopper (Ampittia subvittatus) hanging from a grass tip. On the branch of a large tree in a muddy way through the forest, we found a Spotted Jester (Symbrenthia hypselis). While we were trying to have a decent image of that attractive VIP, she got entangled in the web of a spider. The Large spider keenly waiting little above its web quickly moved to the spot and the Spotted Jester we just spotted became its food. That is the food web of nature, we pacified ourselves.

  A car from the village was arranged for our next day’s trip to Dzuleke by our host, Mr Khose. That remote village with its sparse population was around 10 km away from Khonoma. Our young and energetic driver was very happy to stop the vehicle wherever he saw some movements of butterflies amidst thickly grown bushes on the wayside. In the ubiquitous Lantana flowers growing abundantly in the open area, we could spot Chestnut Tiger (Parantica sita), Common Flash (Rapala nissa), Large Silverstripe (Argynnis childreni) and common species like Psyche (Leptosia nina), Common Grass Yellow (Eurema hecabe), Common Castor (Ariadne merione), Common Evening Brown(Melanitis leda) And two Swift species( Probably Straight Swift and Little Branded Swift). From the high growing jungles. Pappan Mash came running happily with the images of Common Jester (Symbrenthia lilaea) and Bluetail Jester (Symbrenthia niphanda). As it was drizzling we sped up to our destination. The find of the day, perhaps most valuable find of the trip. Naga Great Spotted Blue described at the beginning of the write-up was spotted just before reaching Dzuleke.

Ampittia subvittatus1Symbrenthia hypselis2Neptis sappho1
Tiger Hopper
Spotted Jester
Rusty Sailor
Acraea issoria1Polytremis eltolaAbisara fylla2
Yellow Coster
Yellow-spot Swift
Dark Judy
Aeromachus stigmataArgynnis childreni5Cethosia biblis1
Veined Scrub Hopper
Large Silverstripe
Red Lacewing

  Dzuleke with its population of only 170, neither having mobile connectivity nor proper electricity was completely drenched in the rain, when our vehicle reached there. One or two home-stays were available there. Doors of the Eco-village committee office was closed and our driver managed to fetch a man driving further downwards the road. A guide, man from the Angami community, was an expert on local butterflies and birds. We followed him through a trekking path towards the forested area. But for our misfortune, the rain intensified and not a single butterfly was seen around. We had to terminate our trek. On return through the road, we went till the border of that village, where a small river was flowing with chocolate coloured water. We spend some time looking around. Tamil Songs were heard from the vicinity. The drivers of the truck engaged in the road

Board
work were from Tamilnadu. From the southern tip of the country, people come to work in the eastern tip- the real national integration! On the way back to Khonoma we had to be satisfied with a Blue Peacock (Papilio arcturus) puddling by the side of the road. A Blue-Spotted Scrub Hopper (Aeromachus kali) was identified from a small bush.

  Some butterflies appear early in the morning and late in the evening. Our host called us for the black tea early the next morning. A Green Awlet (Burara vasutana) was also skipping just outside the coffee table. Leaving the tea on the table and fetching our camera from the room, everyone encircled the butterfly. It was jumping to and fro from the potted plants and ground. After breakfast, followed the same root we travelled the previous day, but this time on foot. Common species we recorded the previous days were plenty

Our Team
throughout the way. We spent some time in the large playground of a school, covered with green grasses submerged in water. Beautiful Green Dragontail (Lamproptera meges) was sitting with open wings on the wet grasses. As and when we approached, it moved a little away. Though we were fortunate enough to have good glimpses of that butterfly on the ground we were not able to have good photos of the species. Other species of the day included Cruiser (Vindula erota), Common Birdwing (Troides helena), Blue Pansy (Junonia orithya), Metallic Cerulean(Jamides alecto), Six line blue (Nacaduba sp.)and Straight-banded Treebrown (Lethe verma). Less Rich Sailor (Neptis nashona)and Veined Scrub Hopper (Aeromachus stigmata), we encountered on our return made our lunch even late.

Lethe verma Pieris canidia1 Neptis nashona
Straight-banded Treebrown
Cabbage White
Less Rich Sailer

  The Celerio car to Dimapur travelled slowly through the boulders and mud, rather a road, of the forest adjoining Mezoma winding up and down. But the spirit of butterflying in that unknown land was at its peak. Colours of the wings hitherto unknown, movements of the butterflies hitherto unseen were really an enthralling and memorable event. Unheard, unseen and untravelled far away lands in this mother earth itself are the first and last temptations of human life on earth- be it past, present or future.